നുറുങ്ങുകള്‍


വാചാലമായ മൌനങ്ങള്‍

  

  •  ജീവിതം . . .  കാലടികള്‍ മാത്രം അവശേഷിപ്പിക്കുന്ന ഒരു മഹായാനം,     പ്രകൃതിയോ, അവയെല്ലാം മായ്ച്ചു, പുതിയ ചിത്രങ്ങള്‍ വരയ്ക്കുന്ന       സുകൃതിയായ വികൃതിയും . . .


  •  ഇരുവഴിയില്‍ പെരുവഴിയെടുക്കുക , കാരണം പെരുവഴിയിലെ വിജയം  ഇതിഹാസമാകും.


  • എന്‍റെ വഴി ഞാന്‍ തെരഞ്ഞെടുക്കുന്നതാണ് ,അതെന്നെ സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ നയിച്ചോട്ടെ 
    
  • പ്രണയം ഒരു കുറ്റമാണെങ്കില്‍, ഞാന്‍ ഒരു കുറ്റവാളിയാണ് . . . 


  • നീയാണു എന്നെ ബാലവാനാക്കി തീര്‍ത്തത്,പക്ഷെ ഇപ്പോഴും നീയെനിക്കൊരു ബലഹീനതയാണ്. . . 


  • ജീവനുള്ള താജ്മഹലാണെന്‍റെ പ്രണയം,യമുനയെന്‍റെ കണ്ണീരും. . . 
    
  • പറയാതെ പറയുന്ന മനസ്സിന്‍റെ നോവാണു  പ്രണയം.
     
  • ഒരു ആസ്വാദകന്‍ വായിച്ചെടുക്കേണ്ടത് വരികളല്ല , മറിച്ച് വരികള്‍ക്കിടയിലെ  നിശബ്ധതയാണ്.


  • സമയമല്ല മറിച്ച്  , അതിന്റെ മറ്റൊരു രൂപമായ 'അവസരങ്ങള്‍' ആണ്    ഏറ്റവും  അമൂല്യമായ നിധി . . .


  • മനസ്സ്‌ , അദൃശ്യമായ മുഖപടം . . .


  • ഈറനണിയിക്കുന്ന ഓരോ കുഞ്ഞുത്തുള്ളിയും പ്രേയസീ,നിന്റെ പ്രണയമാണ് . . .ഇടമുറിയാതെ എന്നില്‍ പെയ്തിറങ്ങുന്ന തിരുവാതിര മഴയാണ് നീയെനിക്കെന്നുമുള്ളില്‍ . . . 


  • പുറത്തു ചിണുങ്ങി പെയ്യുന്ന മഴപോലെ അവളും എന്നോടു       എന്തൊക്കെയോ പറയാന്‍ ശ്രമിച്ചിരുന്നു പലപ്പോഴും . . . പക്ഷെ , മഴയോഴിഞ്ഞകലും പോലെ അവളുടെ വാക്കുകളും മൌനത്തിനു വഴിമാറാറുണ്ട് . .. ഒരു നേര്‍ത്ത നൊമ്പരത്തിന്റെ നെരിപ്പോടോടെ . .. "


  • ഒരിക്കല്‍ 'മറക്കാന്‍' ആജ്ഞാപിച്ചവന് , പിന്നീട് ഒരിക്കല്‍    'ഓര്‍മ്മിക്കണം' എന്നു ആഗ്രഹിക്കാന്‍ യോഗ്യതയില്ല . . . 


  • മറക്കാന്‍ ശ്രമിച്ചിട്ടില്ല ഒരിക്കലും , കാരണം ഓര്‍മയുടെ ചെരിഞ്ഞ ഒരു   മൂശയില്‍ എന്നും അവളുണ്ടായിരുന്നു ,ചതഞ്ഞരഞ്ഞ പൂവിതലുകല്ടെ   സുഗന്ധവും പേറി . . .            
           
  • വിടരാതെ പോയ പൂവിലെ നുകരാന്‍ മറന്നൊര മധുവാനെന്‍ പ്രണയം 


  • പകലിലേ സ്വപ്‌നങ്ങള്‍ പൊഴിഞ്ഞു പോയവര്‍ക്ക്‌, രാത്രി വെറും ഇരുട്ടുമാത്രമാണ് ...


  • സമാനതകള്‍ ഇല്ലാത്തൊരു സ്നേഹ സാഗരമാണെന്റെ അമ്മ


  • കൈവിട്ടു പോകുമ്പോഴേ കൈയെത്തും ദൂരത്തുണ്ടായിരുന്നവരുടെ വിലയറിയു


  • ചില വികാരങ്ങള്‍ വാക്കുകള്‍ക്കതീതമാണ് ചില വ്യക്തികള്‍ പ്രശംസകള്‍ക്കും . . .


  • കൈയെത്തും ദൂരത്തു പൊലിഞ്ഞു പോയ സ്വപ്നങ്ങളുടെ പേമാരിയില്‍ കുതിര്‍ന്നതാണ് ഓരോ പിന്മടക്കങ്ങളും . . . 


  • നീ കോറിയിട്ട മുറിപ്പാടുകളില്‍ ഇന്നും ഉപ്പു ചേര്‍ക്കുന്നത്  നിന്റെ ഓര്‍മകളിലെ എന്റെ കണ്ണുനീരാണ് . . 


  • ഒരു കുഞ്ഞു നോവില്‍ പോലും അറിയാതെ നാവിന്‍ത്തുബത്തുണര്‍ന്നിരിക്കും വാത്സല്യ പാല്കടലാണമ്മ . . .


  • ഇന്നലെകള്‍ ഉള്ളിടത്തോളം ഓര്‍മ്മകള്‍ ഉണ്ടാകും . . . നാളെകള്‍ ഉള്ളിടത്തോളം പ്രതീക്ഷകളും . . .

  • കൈയെത്തും ദൂരത്തു പൊലിഞ്ഞു പോയ സ്വപ്നങ്ങളുടെ പേമാരിയില്‍ കുതിര്‍ന്നതാണ് ഓരോ പിന്മടക്കങ്ങളും . . .

  • നീ കോറിയിട്ട മുറിപ്പാടുകളില്‍ ഇന്നും ഉപ്പു ചേര്‍ക്കുന്നത് നിന്റെ ഓര്‍മ്മകളിലെ എന്റെ കണ്ണുനീരാണ് . . . 

  • ചരട് പൊട്ടുമ്പോഴത്തെ വേദനക്കപ്പുറത്ത്, പട്ടത്തിനു സ്വന്തമാകുന്നത് നീലാകാശത്തിന്റെ അനന്തതയാണ്.

  • ഞാനും നീയും എന്നതില്‍ നിന്നും നമ്മളെന്ന തിരിച്ചറിവിലേക്കുള്ള യാത്ര . . . സൗഹൃദം . . .

  • ഇന്നലെകള്‍ എല്ലാം നഷ്ടങ്ങളാണ് 
    നാളെകള്‍ എല്ലാം പ്രതീക്ഷയും . . .

  • ഇലകളില്‍ അകലം പാലിക്കുന്നവര്‍ പലരും
    വേരുകള്‍ കൊണ്ടടുത്തവരാണു.

  • നീ നിനക്കാത്ത ആഴമുണ്ട്, എനിക്കകത്തും പുറത്തും . . .

  • നന്ദിയാണുള്ളത്. വഴിയടക്കുന്നവനോടും , വഴി കാട്ടുന്നവനോടും . . .

  • എന്നെ തേടി വരാത്തതൊന്നും, എനിക്കുള്ളതല്ല . . . 

  • ഞാന്‍ തന്നെയാണ് എന്റെ  ഏറ്റവും വലിയ ശത്രുവും മിത്രവും . . .

  • സ്നേഹത്തിനു മരണമില്ല . . .

  • മനസ്സ് , കുടിയിറക്കപെട്ട ചിന്തകളുടെ മണല്‍ക്കാട് . . .

  • മരച്ചുവട്ടിലെ ഉച്ചമയക്കം മാത്രമാണ് ജീവിതം . . . ഇരുണ്ട രാത്രിക്കു മുമ്പുള്ള ഒത്തിരി വെളിച്ചമുള്ള ഇത്തിരി നേരം . . 




No comments:

Post a Comment