നനവാര്‍ന്ന തൂലിക
പലപ്പോഴും നിസ്വനങ്ങളായ് ഒടുങ്ങിയ വാക്കുകളുടെ തുറന്നെഴുത്ത്
ബ്ലോഗിന്റെ താളുകള്‍
സമര്‍പ്പണം
ഞാന്‍
കോലായ
നുറുങ്ങുകള്‍
RMO'S . . .
Friday, October 19, 2018
വഴിയോരക്കാഴ്ചകള്‍
വഴിയേറെയുണ്ട് പല കാതമിനിയും
,
നിനവേറെയുണ്ട് നിറയുന്ന മനസ്സില്‍.
വഴിയോരമായ് സ്വപ്‌നങ്ങള്‍ പലതും
വഴിവെട്ടമായ് കൂട്ടുനില്‍ക്കുന്നു.
നീയും. . . കാറ്റേ
കാറ്റൊരു കൂട്ടിക്കൊടുപ്പുക്കാരനത്രേ.
അല്ലെങ്കില്‍
,
മലമുകളില്‍ പൂത്ത പൂവിനെ തേടി
താഴ്വരയിലെ വണ്ട് വരില്ലായിരുന്നു.
ഒരു കുടക്കീഴില്‍
വാര്‍ന്നൊലിക്കുന്ന മഴയില്‍ കുടയിലിടം തന്നത്
,
ഒരു പുഞ്ചിരിക്ക് വേണ്ടിയാണ്.
തണുത്തുറഞ്ഞ കൈവെള്ളയില്‍
കൈ ചേര്‍ത്തത്
ജീവന്‍റെ ചൂടറിയിക്കാനും.
രണ്ടിടങ്ങളിലും പൂത്തത് കരുതലാണ്
,
പ്രണയമല്ല.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)