Sunday, July 15, 2018

നിന്നിലൂടെ

നിന്നെയറിയാന്‍ നിന്നിലലിയാന്‍
ഉള്ളിലൊരിടം വേണം.
വേരുകളാഴ്ത്തിയിറങ്ങാന്‍ മുളപൊട്ടിവിരിയാന്‍ 
തോരാത്തൊരു പേമാരി വേണം.
വളര്‍ന്നു പന്തലിക്കാന്‍ തുടര്‍ന്ന് പൂവിടാന്‍
ഒരു വസന്തം വേണം.
നീയറിയാതെ കരിഞ്ഞുണങ്ങാന്‍ ഒടുങ്ങിയലിയാന്‍
മറ്റൊരു ഹേമന്തവും.