നനവാര്‍ന്ന തൂലിക
പലപ്പോഴും നിസ്വനങ്ങളായ് ഒടുങ്ങിയ വാക്കുകളുടെ തുറന്നെഴുത്ത്
ബ്ലോഗിന്റെ താളുകള്‍
സമര്‍പ്പണം
ഞാന്‍
കോലായ
നുറുങ്ങുകള്‍
RMO'S . . .
Friday, October 19, 2018
വഴിയോരക്കാഴ്ചകള്‍
വഴിയേറെയുണ്ട് പല കാതമിനിയും
,
നിനവേറെയുണ്ട് നിറയുന്ന മനസ്സില്‍.
വഴിയോരമായ് സ്വപ്‌നങ്ങള്‍ പലതും
വഴിവെട്ടമായ് കൂട്ടുനില്‍ക്കുന്നു.
നീയും. . . കാറ്റേ
കാറ്റൊരു കൂട്ടിക്കൊടുപ്പുക്കാരനത്രേ.
അല്ലെങ്കില്‍
,
മലമുകളില്‍ പൂത്ത പൂവിനെ തേടി
താഴ്വരയിലെ വണ്ട് വരില്ലായിരുന്നു.
ഒരു കുടക്കീഴില്‍
വാര്‍ന്നൊലിക്കുന്ന മഴയില്‍ കുടയിലിടം തന്നത്
,
ഒരു പുഞ്ചിരിക്ക് വേണ്ടിയാണ്.
തണുത്തുറഞ്ഞ കൈവെള്ളയില്‍
കൈ ചേര്‍ത്തത്
ജീവന്‍റെ ചൂടറിയിക്കാനും.
രണ്ടിടങ്ങളിലും പൂത്തത് കരുതലാണ്
,
പ്രണയമല്ല.
Sunday, July 15, 2018
നിന്നിലൂടെ
നിന്നെയറിയാന്‍ നിന്നിലലിയാന്‍
ഉള്ളിലൊരിടം വേണം.
വേരുകളാഴ്ത്തിയിറങ്ങാന്‍ മുളപൊട്ടിവിരിയാന്‍
തോരാത്തൊരു പേമാരി വേണം.
വളര്‍ന്നു പന്തലിക്കാന്‍ തുടര്‍ന്ന് പൂവിടാന്‍
ഒരു വസന്തം വേണം.
നീയറിയാതെ കരിഞ്ഞുണങ്ങാന്‍ ഒടുങ്ങിയലിയാന്‍
മറ്റൊരു ഹേമന്തവും.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)