Wednesday, October 12, 2016
നിശബ്ദത
നിശബ്ദതയുടെ താഴ്വരയിലാണിപ്പോള്‍.
അക്ഷരങ്ങള്‍ തളിര്‍ക്കുന്ന മണ്ണില്‍
വാക്കുകള്‍ പൂക്കുന്ന ഗന്ധം.
പേടിപെടുത്തുന്ന കൂരിരുട്ടില്‍
മിന്നാമിനുങ്ങായ് പലരുടെയും ഓര്‍മ്മവെളിച്ചം.
വഴിയിലങ്ങിങ്ങായി വീണുടഞ്ഞ
സ്വപ്നങ്ങളുടെ ചുടു ചോരക്കറ.
കാറ്റിലെവിടെയോ അശിരീരിപോല്‍
ആരുടെയൊക്കെയോ നിസ്വനങ്ങള്‍.
പടര്‍ന്നൊഴുകുന്ന മഞ്ഞുതുള്ളികളില്‍
ഭയപ്പാടിന്റെ മരവിപ്പ്.
വകഞ്ഞു മാറ്റട്ടെ ഞാനീ മൂകതയെ,
ശക്തമാം ശബ്ദത്തിന്‍ മാറ്റൊലിയാല്‍.
അക്ഷരങ്ങള്‍ തളിര്‍ക്കുന്ന മണ്ണില്‍
വാക്കുകള്‍ പൂക്കുന്ന ഗന്ധം.
പേടിപെടുത്തുന്ന കൂരിരുട്ടില്‍
മിന്നാമിനുങ്ങായ് പലരുടെയും ഓര്‍മ്മവെളിച്ചം.
വഴിയിലങ്ങിങ്ങായി വീണുടഞ്ഞ
സ്വപ്നങ്ങളുടെ ചുടു ചോരക്കറ.
കാറ്റിലെവിടെയോ അശിരീരിപോല്‍
ആരുടെയൊക്കെയോ നിസ്വനങ്ങള്‍.
പടര്‍ന്നൊഴുകുന്ന മഞ്ഞുതുള്ളികളില്‍
ഭയപ്പാടിന്റെ മരവിപ്പ്.
വകഞ്ഞു മാറ്റട്ടെ ഞാനീ മൂകതയെ,
ശക്തമാം ശബ്ദത്തിന്‍ മാറ്റൊലിയാല്‍.
Subscribe to:
Posts (Atom)

