Sunday, August 14, 2016
ഒരിക്കല്‍ക്കൂടി
ഈ കടൽക്കരയിൽ ഒരസ്തമയം കൂടി നീയെനിക്ക് തരണം. ഒരിക്കൽക്കൂടി കോർത്തിണക്കിയ കൈകളുമായി തിരയെ പുൽകി നമുക്ക് നടക്കണം.
ഒരു കുഞ്ഞുറുമ്പിന്റെ കുസൃതിയോടെ നിന്നിലൂടെനിക്ക് വിരലോടിക്കണം.
ആ ചിരി പടർത്തുന്ന സ്പന്ദനങ്ങൾ എനിക്ക് തൊട്ടറിയണം. നീ തന്ന നൂറുമ്മകൾക്ക് പകരമായി ആ തിരുനെറ്റിയിൽ എനിക്കൊരുമ്മ വയ്ക്കണം.
ഇനിയൊരിക്കലുമില്ലെന്നുറച്ച് നിന്റെ മുഖത്തേക്കെനിക്ക് നോക്കണം. അവസാനമായ്. . . നീയെന്റെയല്ലെന്നുറപ്പിച്ച് നിന്നിൽ നിന്ന് നടന്നകലണം.
രാത്രി യാത്ര
എനിക്കേറെ ഇഷ്ടമാണ് , മഴയൊലിച്ചിറങ്ങുന്ന ഈ രാത്രിയാത്ര.
ദൂരെ നിന്നും മൂളി വരുന്ന തീവണ്ടിയും,
പല ലക്ഷ്യങ്ങളിലേക്കായി പോകുന്ന ആയിരങ്ങളും.
ജനലഴിയിലൂടെ പുറത്തേക്ക് നീളുന്ന കണ്ണുകള്‍ക്ക്
കാഴ്ചകള്‍ അനന്തമാണ്.
വിദൂരതയിലേക്ക് ചെവിയോര്‍ത്താലറിയാം
കുഞ്ഞിനെ ഉറക്കുന്ന അമ്മതന്‍ താരാട്ട്.
ഉള്ളിലേക്കെടുക്കുന്ന ഓരോ ശ്വാസനിശ്വാസങ്ങളിലും
പേരറിയാത്ത പല പൂക്കളുടെയും ഗന്ധം.
രാത്രിമഞ്ഞിന്റെ തണുത്ത മൂടുപടം
രോമാരാജിയില്‍ ഉണ്മാദമായി ഒഴുകിയലിയുമ്പോള്‍,
നിദ്ര തന്‍ നേര്‍ത്ത സ്പര്‍ശം എന്നെ തേടി വരും.
ഊര്‍ന്നു വീഴുന്ന ജനല്‍ പാളികള്‍
ബോഗിക്കകത്തേക്കെന്‍റെ ശ്രദ്ധ ക്ഷണിക്കും.
അടുത്തിരിക്കുന്ന ഓരോ മുഖങ്ങളും
പല കഥകള്‍ പറയാന്‍ തുടങ്ങും.
രാത്രി വണ്ടിയുടെ സ്നേഹലാളനത്താല്‍
എപ്പോഴോ ഞാനും ഉറക്കത്തിലേക്ക് വീഴും,
പുലരിയില്‍ പുതിയ പ്രതീക്ഷയുമായുണരും വരെ. . .
ദൂരെ നിന്നും മൂളി വരുന്ന തീവണ്ടിയും,
പല ലക്ഷ്യങ്ങളിലേക്കായി പോകുന്ന ആയിരങ്ങളും.
ജനലഴിയിലൂടെ പുറത്തേക്ക് നീളുന്ന കണ്ണുകള്‍ക്ക്
കാഴ്ചകള്‍ അനന്തമാണ്.
വിദൂരതയിലേക്ക് ചെവിയോര്‍ത്താലറിയാം
കുഞ്ഞിനെ ഉറക്കുന്ന അമ്മതന്‍ താരാട്ട്.
ഉള്ളിലേക്കെടുക്കുന്ന ഓരോ ശ്വാസനിശ്വാസങ്ങളിലും
പേരറിയാത്ത പല പൂക്കളുടെയും ഗന്ധം.
രാത്രിമഞ്ഞിന്റെ തണുത്ത മൂടുപടം
രോമാരാജിയില്‍ ഉണ്മാദമായി ഒഴുകിയലിയുമ്പോള്‍,
നിദ്ര തന്‍ നേര്‍ത്ത സ്പര്‍ശം എന്നെ തേടി വരും.
ഊര്‍ന്നു വീഴുന്ന ജനല്‍ പാളികള്‍
ബോഗിക്കകത്തേക്കെന്‍റെ ശ്രദ്ധ ക്ഷണിക്കും.
അടുത്തിരിക്കുന്ന ഓരോ മുഖങ്ങളും
പല കഥകള്‍ പറയാന്‍ തുടങ്ങും.
രാത്രി വണ്ടിയുടെ സ്നേഹലാളനത്താല്‍
എപ്പോഴോ ഞാനും ഉറക്കത്തിലേക്ക് വീഴും,
പുലരിയില്‍ പുതിയ പ്രതീക്ഷയുമായുണരും വരെ. . .
Subscribe to:
Posts (Atom)







