Sunday, June 7, 2015

മഴയനക്കങ്ങള്‍

നീയാം മഴയനക്കങ്ങളാണ് പെണ്ണേ . . .
എന്റെ ഹൃദയ ജാലക ചില്ലിലെന്നും
 നോവിന്‍റെ നനവ് പടര്‍ത്തുന്നത് . . .





നന്ദി

നന്ദി . . . 
പ്രണയത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ക്ക് . . .
നന്ദി . . .
സ്നേഹത്തിന്‍റെ പെരുമഴക്കാലത്തിനു . . .




ജ്വാലാസമേതന്‍

ഓരോ തിരിയും അണഞ്ഞു ഒടുങ്ങുന്നതിനു മുന്‍പു 
ഒന്നൂടെ ആളി പടരാന്‍ ശ്രമിക്കാറുണ്ട്.
പലപ്പോഴും വിഫലമായോരീ ശ്രമത്തിനൊടുവില്‍
വിറയാര്‍ന്നൊരു ജ്വാലയായ് ആ തിരി എരിഞ്ഞു തീരും.
മറ്റാരുമറിയാതെ . . .
മറ്റു ചിലപ്പോള്‍ ആളി പടരും, മുന്‍പില്‍ ഉള്ള പ്രതിബന്ധങ്ങളെയെല്ലാം അഗ്നികിരയാക്കികൊണ്ട്.
മാലോകരറികെ തന്നെ . . .





നമുക്കിടയില്‍

ഞാനും നീയും രണ്ടു സമാന്തര രേഖകളാണ്.
കാലം മുഴുവന്‍ കൂടെയുണ്ടെങ്കിലും
കൂടിച്ചേരാതെ ഒഴുകി ഒടുങ്ങുന്നവര്‍.




വീര്‍പ്പുമുട്ടല്‍

തൂലികത്തുമ്പില്‍ നിന്നടരാന്‍ തുടങ്ങുന്ന മഷിതുള്ളിയുടെ വേദന
ഉദരത്തില്‍ നിന്നൊരുടല്‍ ഉണ്ടാകുന്ന നേരത്തേതു പോലെയാണ്.
മനസ്സിലെ വരികള്‍ കാന്‍വാസിലെക്കെത്താതെ പാതിവഴിയില്‍
ചാപിള്ളയായ് മരണം വരിക്കുന്നു.
തിരികെ പോകണം വരികള്‍ പൂതുലഞ്ഞിരുന്ന ആ വസന്തതിലേക്ക്.
അല്ലെങ്കില്‍ . . .
നിശബ്ദതയുടെ അഗാതമായ ഒടുക്കത്തിലേക്ക്.



അകലം

പ്രണയം . . .
നമുക്കിടയില്‍ ഒരു വാക്കിന്റെ അകലമേ ഉണ്ടായിരുന്നുള്ളു.
നീ പറയാന്‍ ശ്രമിച്ചതും , ഞാന്‍ പറയാതെ മാറ്റി വച്ചതും.