Tuesday, December 31, 2013
Monday, September 23, 2013
Wednesday, August 28, 2013
മോഹം
കണ്ണാ നിന്‍ മുരളിയില്‍ നിന്നുതിരുമൊരു
ഈണമാകുവാന്‍ മോഹം.
നിന്‍ തിരു നടയിലെ മണല്‍ത്തരിയോടു
ചേര്‍ന്നലിയുവാന്‍ മോഹം.
നിന്‍ മാറിലെ വനമാലയില്‍ ഒരു
മാല്ല്യമാകുവാന്‍ മോഹം.
ആടിയുലയുമാ തിരുമുടിത്തുംബിലെ
കുഞ്ഞു തുള്ളിയാകുവാന്‍ മോഹം.
നിന്‍ നാമമുതിരുമൊരു നാവും,
നിന്‍ രൂപം തെളിയുമൊരു കണ്ണും,
നിന്‍ നാദം കേള്‍ക്കുമൊരു കര്‍ണ്ണവും,
നീ വസിക്കുമൊരു മനസ്സും
കൈവന്നീടുവാന്‍ മോഹം.
Friday, July 19, 2013
Thursday, July 11, 2013
Friday, June 14, 2013
Monday, February 4, 2013
ജീവിതം . . .
ഇന്നെലെയുടെ മുകുളം . . .
ഇന്നിന്‍റെ പരിമളം . . .
നാളെയുടെ ശോകം . . .
ജീവിതം . . .
ഇന്നിന്‍റെ പരിമളം . . .
നാളെയുടെ ശോകം . . .
ജീവിതം . . .

രാധയുടെ മാത്രം കണ്ണന്‍
ഗോകുലം മുഴുവന്‍
പ്രണയം പെയ്തുതിര്‍ത്തിട്ടും
കണ്ണന്‍റെ മുരളി പൊഴിച്ചത്,
രാധ്യ്ക്കായുള്ള ഈണമായിരുന്നു . . .
പ്രണയം പെയ്തുതിര്‍ത്തിട്ടും
കണ്ണന്‍റെ മുരളി പൊഴിച്ചത്,
രാധ്യ്ക്കായുള്ള ഈണമായിരുന്നു . . .

Subscribe to:
Posts (Atom)






