ഇടറുമീ ദേവവാദ്യമാം ഇടയ്ക്ക
തന്‍
ഉയരുമീ നാദ
വിസ്മയത്തിനാരംഭാമായ്. . .
ഒരുങ്ങി നിന്നീടാം ഇന്നിനിയീ
ശീലക്കു പിന്നിലായ്-
കേളിക്കൊട്ടിന്‍റെ ആരവം കാത്തു.
കത്തി തെളിയുമീ നറുനെയ്യിന്‍റെ
ശോഭയില്‍
പാര്‍ത്തലം ചൂടുറ്റ്തായി
മെല്ലെ.
ഞൊറിഞ്ഞകറ്റുമീ
തിരശീലയ്ക്കു മുന്നിലായ്
പകര്‍ന്നാടുന്നു ഞാനിന്നെന്‍
ആദ്യ വേഷം.
രാവിരുണ്ടകലവേ മിഴിയഴിഞ്ഞുലയവേ,
ആടിത്തിമര്‍ക്കണം , എന്‍റെയീ
വേഷം.
മിനുക്കിന്‍റെ ശോഭയില്‍
കന്നിയാടി തുടങ്ങവേ,
സദസ്സിന്‍റെ മിഴിയെന്നെ ഉറ്റുനോക്കി.
താളം മുറുകവേ , ദീപം എരിയവേ,
തീക്ഷണമായ് മാറിയാ ദുഷ്ട
ദൃഷ്ടി.
ഒടുവിലസുരമാം വീക്കന്‍റെ
താളത്തിനൊപ്പം
ആടിത്തീര്‍ക്കുന്നു ഞാനീ
കത്തിവേഷം.
കഥയറിയാതെയെന്‍റെയീ
കന്നിയാട്ടത്തിനായ്-
കടുംക്കണ്ണാല്‍ കോട്ടം
വിധിച്ചോരേ . . .
No comments:
Post a Comment