Monday, February 14, 2011
Monday, February 7, 2011
‘തീ’വണ്ടി.....
അന്വര്‍ത്ഥമാക്കി കാലമാപ്പേരും,
‘തീ’വണ്ടി.....
കല്‍ക്കരിക്കൊപ്പം ഇന്നലെയൊരു നാരിതന്‍
ജീവനും മാനവും ഒരുമിച്ചെരിഞ്ഞുപോയ്
രക്തക്കറ പുരണ്ടോരാ ജീവിത പാളങ്ങളില്‍.
അവള്...... ആ ഏകാന്ത പഥിക ,
ഇരുളിന്റെ വീഥിയില്‍ ബലികൊടുക്കപ്പെട്ടവള്,
അറിഞ്ഞിരുന്നില്ലന്നു വരെ,
ഇരു കരങ്ങളാല്‍ മാതാവിനെ കൊല്ലുവോനൊരു കരം മതി
മറ്റൊരു തരുണിയെ ചീന്തിപറിക്കുവാനെന്നു ........
മൂളിപറക്കുമാ തീവണ്ടിതന്‍ ശബ്ധതിനിടയില്‍-
ചിതറി തെറിച്ചോരാ നേര്‍ത്ത നാദം ,
കേള്‍ക്കാതെ പോയ മാന്യ സമൂഹമേ ......
അറിയില്ലെനിക്ക് നിന്നെ കാത്തിരിപ്പതെന്തെന്നു
Subscribe to:
Posts (Atom)

