രാത്രിയില്‍ പുസ്തകമെടുത്ത് വായന തുടങ്ങിയപ്പോഴേക്കും
ഉറങ്ങി വീഴാന്‍ തുടങ്ങി . . .
പിന്നെ,
ന്യൂട്ടന്റെ കണ്ടുപിടുത്തം ; ഭൂ”ഗുരുത്ത്വാഗര്‍ഷണം”
ശരിയാണെന്നുറപ്പിച്ച് കിടപ്പറയിലേക്ക് നീങ്ങി.
നനഞ്ഞ കാറ്റില്‍ ജനലഴികള്‍ക്കിടയിലൂടെ
വഴിവിളക്ക് വിളിച്ചോദി ,
വരൂ . .
ഞാന്‍ നിന്നെ അടുത്ത ‘കലാം’ ആക്കാം.
വേണ്ടന്നു കൊഞ്ഞനം കുത്തി മുറിയിലെ ലൈറ്റ് അണച്ചപ്പോള്‍,
മനസ്സില്‍ ഹെലെന്‍ കെല്ലെര്‍ വന്നു മന്ത്രിച്ചു,
“എല്ലാവരും ഉറങ്ങുമ്പോള്‍ ഞാന്‍ ഉറങ്ങാതിരിക്കുകയായിരുന്നു”
അവസാനം ഇവരില്‍ നിന്നോക്കെയോടി
പുതപ്പിനടിയില്‍ ചുരുണ്ട്പ്പോഴോ?
പുതപ്പിനടിയില്‍ ചുരുണ്ട്പ്പോഴോ?
.jpg)
kallan.....
ReplyDelete