ഓര്‍മ്മകളുടെ മാറാപ്പുമായി, മറവിയുടെ –
മാറാല പിടിച്ച ഇടവഴിയിലേക്കൊരു മടക്കയാത്ര.
പിന്നിട്ട വഴികളില്‍ പതിപ്പിച്ച
കല്പാടുകള്‍ക്കായ് ഒരു തിരച്ചില്‍.
വൈകിയറിഞ്ഞു അതൊരു വിഫലശ്രമമാണെന്നു.
കാരണം -
ജീവിതമെന്ന മഹായാനത്തിലായ്-
ഞാന്‍ പതിപ്പിച്ചോരാ കാല്പ്പാടുകളെല്ലാം
വികൃതിയാം പ്രകൃതി
തകൃതമായ് മാച്ചു കളഞ്ഞിരിക്കുന്നു.
ഇന്ന് ഞാനൊരു ഏകാന്ത പഥികന്‍.
പ്രിയപ്പെട്ടവര്‍ക്ക് പോലും സുപരിചിതനായൊരു അപരിചിതന്‍.
കാലമേ . . . നിനക്ക് പ്രണാമം . . .
'ഓര്‍മ്മകളുടെ മാറാപ്പുമായി, മറവിയുടെ –
ReplyDeleteമാറാല പിടിച്ച ഇടവഴിയിലേക്കൊരു മടക്കയാത്ര'
ഇഷ്ട്ടപെട്ടു :)
good
ReplyDelete