ഇന്നലെയാണ് ഓര്‍മ്മയുടെ ഭിത്തിയില്‍
ചിതലരിക്കുന്നതായ് കണ്ടത്.
പെട്ടന്നു തന്നെ നിറമണിഞ്ഞ ഭിത്തിതന്‍-
ചായക്കൂട്ടുകള്‍ ഇളക്കി കളഞ്ഞു ഞാന്‍
ബാല്യത്തിലെത്തി. . .
മൂവാണ്ടന്‍ മാവിന്‍റെ ചുണയുണങ്ങാത്ത
കവിളത്ത് അമ്മ തരുമായിരുന്ന പൊന്നുമ്മയും,
അടിയുടുപ്പിന്‍റെ ചേലില്‍ കൂടെകളിച്ച പ്രിയ തോഴിയും
ചുവരിന്‍റെ ചെരുവില്‍ തെളിഞ്ഞു വന്നു.
പെട്ടെന്നു ചിലച്ചോരാ ഗവ്ളിതന്‍ ശബ്ദം-
കൌമാരത്തിന്‍റെ നഗര ഭോഗങ്ങളെ വരച്ചു വന്നു.
ഓടുന്ന നാടിന്‍റെ നടുവിലൂടോടി ഞാനൊരെന്‍ജിനീയറായതും,
പൊന്നില്‍ കുളിച്ചു നിന്നൊരാ കല്ല്യാണ രാവും,
പൊന്നില്‍ കുളിച്ചു നിന്നൊരാ കല്ല്യാണ രാവും,
വലിയൊരു പ്രൊജെക്ടിനിടയില്‍ കണ്മിഴിച്ചോരെന്‍ പോന്നു മകനും ഭിത്തിതന്‍ മാറാലകള്‍ക്കിടയിലൂടെന്നെ നോക്കി ചിരിച്ചു നിന്നു.
ബോണ്ടെന്നെഴുതിയ കടലാസിന്‍റെ തുണ്ടുകള്‍
അച്ഛനെന്ന പേരുമാത്രമാക്കി തീര്‍ത്തുവെന്നെ.
മകനെ വാരി പുണരാത്ത കൈകളെ,
ചേര്‍ത്തു വച്ചോരുമ്മനല്‍ക്കാത്ത പിതൃത്വത്തെ
വലിചെറിഞ്ഞവന്‍ പോയതില്‍ ഇന്നെനിക്ക് ദുഃഖമില്ല.
ജീവിതം പണയം വച്ചു ഞാന്‍ നേടിയ പച്ച-
നോട്ടിന്‍റെ തുണ്ടുകള്‍ കൂട്ടിരിക്കുന്നു ഇന്നെനിക്ക്.
നിറമണിഞ്ഞ ഈ നാല് ചുവരുകള്‍ക്കുള്ളില്‍ തീരുന്നു
.jpg)
No comments:
Post a Comment