എന്റെ വാക്കിലെ മൂര്‍ച്ച തീരുമ്പോള്‍
അറുത്തെടുക്കുക എന്‍റെ നാവ്
എന്‍റെ വരികള്‍ക്ക് തീവ്രത കുറയുമ്പോള്‍
വലിച്ചെറിയുക എന്റെ തൂലിക
എന്‍റെ അക്ഷരങ്ങള്‍ക്ക് മിഴിവ് കുറയുമ്പോള്‍
മറക്കുക എന്നിലെ തൂലികാധാരിയെ
എന്നിലെ ഭാഷ മരിക്കുന്നയന്നു
മറക്കുക എന്നെതന്നെയും
0 അഭിപ്രായങ്ങള്‍:
Post a Comment