Wednesday, October 20, 2010

കുറ്റവാളി

ഞാന്‍ ഒരു പാവം കുറ്റവാളി
ഒരു ജീവ പര്യന്തക്കാരന്‍.
ചെയ്ത കുറ്റം; വെറും മോഷണം.
പരാതിക്കാരി എന്‍റെ പ്രണയിനി.
മോഷണ വസ്തു അവളുടെ ഹൃദയവും.
കാക്കിയിട്ടവന്‍റെ ഭേദ്യങ്ങള്‍ക്ക്
തൊണ്ടി മുതലിന്‍റെ തുണ്ടു പോലും  കിട്ടിയില്ല.
ഉരുണ്ടിറങ്ങിയ ലാത്തികടിയില്‍,
എന്റെ ഹൃദയത്തിനോപ്പം,
ആ ഹൃദയവും ചതഞ്ഞരഞ്ഞതവരറിഞ്ഞില്ല.


No comments:

Post a Comment