Tuesday, August 24, 2010

ലൗവ്‌ അറ്റാക്കട് ഹാര്‍ട്ട്

കഠിനമായ നെഞ്ചുവേദന,
ഡോക്ടര്‍ എക്സ്റെ എടുക്കാന്‍ പറഞ്ഞു.
ഭംഗിയേറും ആ എക്സ്റെ ഷീറ്റില്‍ നോക്കി
ഡോക്ടറും അത്ഭുതം കൂറി....
പൊട്ടി തകര്‍ന്ന കണ്ണാടി കണക്കെ
ഹൃദയത്തിന്റെ ആയിരം ചീളുകള്‍.
ഓരോന്നിലും അവളുടെ മുഖം മാത്രം....
പേഷ്യന്റ് പ്രൊഫൈലില്‍ ഡോക്ടര്‍ എഴുതി
“ലൗവ്‌ അറ്റാക്കട് ഹാര്‍ട്ട്



Saturday, August 7, 2010

വിട ചൊല്‍ക മനസ്സേ......

വിട ചൊല്‍ക മനസ്സേ......
നിന്നെയിനിയും ചുമക്കുവാനെനിക്ക് വയ്യാ.....
നീ കണ്ട സ്വപ്നവും നിന്റെ താളങ്ങളും
ഇനിയും തുടിക്കില്ലെന്‍ പഞ്ചഭൂതങ്ങളില്‍.......
വേരറ്റു പോകുക ഓര്‍മകളെ,
നിങ്ങള്‍ വേദന തന്‍ കളിക്കൂട്ടരല്ലോ.....
കരയുവാന്‍ ഇനി നേരമില്ല ........
കാരണം,
മനസ്സിന്റെ ‘അപ’ താളം നിലച്ചുപോയി
പോട്ടിചിരിക്കട്ടെ ഇനിയെങ്കിലും ഞാന്‍
കാലം ചോര്‍ത്തി കളഞ്ഞ ആ താളത്തെയോര്‍ത്തു..........