Sunday, June 27, 2010

നന്ദി സര്‍ജി....... നന്ദി

പരിചയമുണ്ട് നിന്നെയെനിക്ക്
ഒരുനാള്‍ നിന്‍ കൊമ്പും ചില്ലയും
അറൂത്തെടുക്കാന്‍ വന്നവന്‍ ഞാന്‍ .
അന്നെനിക്ക് നീയെന്‍ അന്നം
ഇന്നെനിക്ക് നീയെന്‍ ദൈവം
അന്ന് ഞാനൊരു സാധാ മനുജന്‍
വെട്ടരുതെന്നോതുകയും വെട്ടിക്കൂട്ടുകയും ചെയ്തവന്‍
എന്നാല്‍ മാറി കഥയിന്നു ........
സര്‍ജി പറഞ്ഞു നീയാണ് (മരമാണ്)
നമ്മുടെ ആശയം(ഐഡിയ)
വാടി തളര്‍ന്ന നിന്നെക്കാട്ടി...
നിന്‍ മുറിഞ്ഞ ദേഹം കാട്ടി...
സര്‍ജി അലറി “ഇനിയും കടലാസ്സോ”
ലോകം കേട്ട് നടുങ്ങി പിന്നെ
ഒപ്പം കൂടി സര്‍ജിക്കൊപ്പം.
തടിയില്‍ നിന്നും ശിഖിരം പോലെ
വളര്ന്നുപെരുകി ആശയങ്ങള്‍....
പണ്ടു ഞാനൊരു മരംവേട്ടുക്കാരന്‍.
മഴുവേന്തും തനി മാനുജന്‍.
എന്നാല്‍ ഇന്ന് ഞാനൊരു പ്രകൃതിസ്നേഹി
നന്ദി സര്‍ജി .. നന്ദി
പണ്ടൊരുപാടുപേര്‍ ഇറങ്ങിത്തിരിച്ചു
വേരുകള്‍ അടരാതിരിക്കാന്‍
ശിഖിരങ്ങള്‍ ഇടരാതിരിക്കാന്‍
തോറ്റുമടങ്ങി വാല് മടക്കി
പക്ഷേ സര്‍ജി ജയിച്ചു അവിടെ.....
വേരുപിടിച്ചു മരവും ‘ആശയവും’....
കണ്ടുപഠിച്ച് ബുദ്ധി ഉദിച്ച്
പലരും പലതും ചെയ്യാന്‍ നോക്കി
ചിലര്‍ ഓടിക്കൂടി കടവക്കൂട്ടില്‍
വിളിച്ചു പറഞ്ഞു “സേവ് ടൈഗെര്‍സ്”
മറ്റു ചിലര്‍ വാരിയെടുത്തു തെരുവിന്‍ മക്കളെ
പകരാന്‍ നോക്കി ഇത്തിരി വിദ്യ
നന്ദി സര്‍ജി .. നന്ദി
ഉയരട്ടെ വന്‍ വ്യവസായങ്ങള്‍
ഒപ്പം നല്ലൊരു ജനജീവിതവും
ആര്‍ത്തുവിളിക്കും ജനതയ്ക്കൊപ്പം
ഞാനും ശബ്ദമുയര്‍ത്തുന്നു
“വാട്ട് ആന്‍ ഐഡിയ സര്‍ജി”


No comments:

Post a Comment