Sunday, June 27, 2010

നീ വീണ്ടും വരികയില്ലേ?

എന്‍ ഓര്‍മ്മതന്‍ മഞ്ഞുതുള്ളികളില്‍
ഓരോ തുള്ളിയും നിനക്കായ്‌ കാത്തു വച്ചു
നിനക്കായ് മൊഴിഞ്ഞ എന്‍ സ്വരത്തെ
എന്തിനായ് നീ മൂകമാക്കി ?
നിന്‍ മൌനങ്ങള്‍ എന്‍ മനസ്സില്‍ തേങ്ങലുകളായ്‌
ആ തേങ്ങലുകള്‍ സ്നേഹത്തിന്‍
മഞ്ഞുതുള്ളിയായ്‌ എന്നില്‍ പെയ്തിറങ്ങി
എന്‍ സ്വപ്നങ്ങള്‍ക്ക്‌ മഴവില്‍ നിറങ്ങളേകി
ഉള്ളില്‍ വേദന തന്‍ വിത്തുപാകി
ഏതു ഘനപാളികളില്‍ നീ പോയ്മറഞ്ഞു ?
എന്‍ സ്വപ്നങ്ങള്‍ക്കു കുളിരേകുവാന്‍
നീ വീണ്ടും അണയുകയില്ലേ ?
സ്നേഹര്‍ദ്രമാം എന്‍ വിപഞ്ചിക മയങ്ങി
നീ വീണ്ടും വരികയില്ലേ ? ? ? 
എന്‍ വിപഞ്ചികയ്ക്കു ശ്രുതിചേര്‍ക്കുവാന്‍ .



No comments:

Post a Comment