Sunday, June 27, 2010

വേര്‍പാടിന്‍റെ വേദന

ഒരു പെരുവഴിയംബലത്തിനാലിനാലിന്‍തറയിലായ്‌ ഞാനുറങ്ങിടവേ......
എന്‍ നെറുകയില്‍ പൊഴിഞ്ഞു വീണാ-
ലിലതന്‍ താളം ദൃശ്യമാക്കി നിന്നെയെന്റെ മുന്‍പില്‍
നിന്‍ തൂമന്ദ്‌ഹാസത്തിന്‍ ചന്ദ്രാഭയെന്നെ
അനുഘമിപിച്ചു നിന്‍റെ പാതയില്‍...
നിനക്ക് പിന്നില്‍ പിച്ച വച്ച പാദങ്ങള്‍ 
ഭൂതകാലത്തിന്‍ സ്മൃതികളായ്മായവേ
നിന്‍ നിഴലിനെ സ്വന്തമാക്കി ഞാനെത്തി 
വര്‍ത്തമാനത്തിന്‍ വിശാലമാം മുറ്റത്ത്‌.
പിന്നീട് നിന്നെ അനുഗമിച്ച പാതയില്‍
ഒരു വഴിവിളക്കായ് വെളിച്ചമേകി നീ എനിക്കായ്.
ഇന്നുമോര്‍ക്കുന്നു ഞാന്‍, നാം കോര്‍ത്ത കൈയ്യിലുര്‍ന്നു
വീണ മഴതുള്ളിതന്‍ കുളിരും
തഴുകി തലോടിയ പൂങ്കാറ്റുതന്‍ സുഗന്ധവും....
ഒടുവിലൊരു നാള്‍ കാലമൊരു പേമാരിയായ്‌ കലിതുള്ളിയപ്പോള്‍
നീ വിറകൊണ്ടതും കോര്‍ത്ത കൈയ്യഴിച്ചകന്നതും
അച്ഛന്റെ മാറിന്‍ ചൂടേറ്റു പറന്നകന്നതും
മറന്നില്ല ഞാന്‍ പ്രിയേ ഇന്നെവരേക്കും
ആ സന്ധ്യയില്‍ ഒരു പനിനീര്‍ പൂവു
നല്‍കി നീയെന്നെ വിട്ടുപിരിഞ്ഞപ്പോള്‍ അറിഞ്ഞു ഞാനാ- 
പനിനീര്‍ പൂവുതന്‍ മുള്ളിലെ ഘോരമാം വേദന.


No comments:

Post a Comment