സ്വാഗതം......
Can't read?
Click here forMalayalam Font

Sunday, June 27, 2010

മനുഷ്യമേധം

ദാ, പോകുന്നു മാടുകള്‍ മരണവും കാത്ത് .
ജീവിത ഭാരവും പേറി നിന്നോടൊപ്പം
സഞ്ചരിച്ച സഹയാത്രികന്‍ ....
നാളെയവന്‍ നിങ്ങള്‍ തന്‍ നാവിലെ ജിഹ്വാജലം.
നിറയാത്ത കണ്ണുകള്‍ പിഴിക്കാത്ത ഉന്നം,
അതു തന്നെ നീ നല്‍കും സ്നേഹസമ്മാനം.
ഓര്‍ക്കുക;മര്‍ത്ത്യാ ,നീയുമിതുപോലെ പണമാകും
യജമാനന്‍ തന്‍ അടിമ മാത്രം.
ഒരിക്കല്‍ ഉയരും കോടാലികള്‍ നിനക്കു നേരെ
ചിതറും ചുവന്ന ചോര.
ഒരിറ്റു ദാഹജലത്തിനായ്‌ പിടയുമ്പോള്‍ -
നീയുമറിയുമാ പ്രാണവേദന.
വാഴ്ത്തുന്നു നീ ആധുനികതയെ ...
നെഞ്ചോടു ചേര്‍ക്കുന്നു ആഗോള ഗ്രാമത്തെ...
ഒതുങ്ങുന്നു നീയ്യും നിന്നിലേക്ക്‌,
ലോകമൊരു ഗ്രാമത്തിലേക്കെന്നപോലെ .
അറിയുന്നുവോ മാനുജ..... നീ കൈവിടും മൂല്യങ്ങള്‍
കാണുന്നുവോ സ്നേഹത്തിന്‍ കണിക വറ്റി മരിച്ച മനസ്സുകളെ...
കൂട്ടുന്നു ഞാന്‍ നിന്നെയുമെന്നോടൊപ്പം
നിന്‍റെ, ദുഷിച്ച ലോകത്തിന്‍ ‘ഭംഗി’ കാണാന്‍
നോക്കൂ പറക്കുന്ന പരുന്തിനെ
ആ ദാരിദ്രനാണവന്‍റെ ഉന്നം
തക്കം കിട്ടിയാല്‍ അവന്‍റെ ജീവനും സ്വത്തും
റാഞ്ചി പറക്കുന്ന ധനാട്യനവന്‍ .
കാണൂ തൂങ്ങുന്ന കൊലക്കയറുകള്‍ ,
നാളെയതൊരു കര്‍ഷകന്‍റെ കണ്‍ണ്ടാഭരണമാകും.
കരയൂ നീയാ കാഴ്ച്ച കണ്ടു.......
അവിടെയൊരു നാരിയെ തഴുകി തലോടുന്ന-
വശ്യമാം കാമാസക്തി കണ്ടു.
കേള്‍ക്കു.... വിശപ്പടക്കാന്‍ കരയുന്ന പിഞ്ചു വയറിന്‍റെ വേദന
കാണൂ.... നിന്‍ സഹയാത്രികന്‍ തന്‍
വിരൂപമാം മുഖത്തെ മനോജ്ഞമാം മുഖംമൂടി.
കഴിയുമോ മാനുജാ നിനക്കിനിയും പുകഴ്ത്തുവാന്‍
ക്രൂരമാം നിന്‍ സ്വന്തമാഗോളഗ്രാമത്തെ?
യാഗശാലയില്‍ ധനദേവന്‍റെ പ്രീതിക്കായ്‌
ഒരിക്കല്‍ നീയും കുരുതി ചെയ്യപ്പെടും.
പ്രാണന്‍റെ താളം നിലയ്ക്കും മുന്‍പ്
പകരൂ നറു വെളിച്ചം മറ്റുള്ളവര്‍ക്കായ്‌ .......
മനസാക്ഷിയാം വിളക്ക് പ്രഭചൊരിഞൊടുങ്ങും വരെ
ചൊരിയൂ നറു വെളിച്ചം മറ്റുള്ളവര്‍ക്കായി...
അറിയട്ടെയവരും മനുഷ്യമേധത്തിന്‍റെ
ക്രൂരമാം ഭീകരനൊമ്പരത്തെ....
രാഹുല്‍ മേനോന്‍ ഓ

0 അഭിപ്രായങ്ങള്‍:

Post a Comment