സ്വാഗതം......
Can't read?
Click here forMalayalam Font

Thursday, March 8, 2012

മുറിവ്‌



പറയാതെ വച്ചതായ് ഇനിയോന്നുമില്ല.
വാക്കിന്റെ മുന കൊണ്ടു, പ്രണയം
കീറി മുറിഞ്ഞു പോയ്‌ . . .

പകര്‍ന്നാട്ടം


ഇടറുമീ ദേവവാദ്യമാം ഇടയ്ക്ക തന്‍
ഉയരുമീ നാദ വിസ്മയത്തിനാരംഭാമായ്. . .
ഒരുങ്ങി നിന്നീടാം ഇന്നിനിയീ ശീലക്കു പിന്നിലായ്‌-
കേളിക്കൊട്ടിന്‍റെ  ആരവം കാത്തു.
കത്തി തെളിയുമീ നറുനെയ്യിന്‍റെ ശോഭയില്‍
പാര്‍ത്തലം ചൂടുറ്റ്തായി മെല്ലെ.
ഞൊറിഞ്ഞകറ്റുമീ തിരശീലയ്ക്കു മുന്നിലായ്‌
പകര്‍ന്നാടുന്നു ഞാനിന്നെന്‍  ആദ്യ വേഷം.
രാവിരുണ്ടകലവേ മിഴിയഴിഞ്ഞുലയവേ,
ആടിത്തിമര്‍ക്കണം , എന്‍റെയീ വേഷം.
മിനുക്കിന്‍റെ ശോഭയില്‍ കന്നിയാടി തുടങ്ങവേ,
സദസ്സിന്‍റെ  മിഴിയെന്നെ ഉറ്റുനോക്കി.
താളം മുറുകവേ , ദീപം എരിയവേ,
തീക്ഷണമായ്‌ മാറിയാ ദുഷ്ട ദൃഷ്ടി.
ഒടുവിലസുരമാം വീക്കന്‍റെ താളത്തിനൊപ്പം
ആടിത്തീര്‍ക്കുന്നു ഞാനീ കത്തിവേഷം.
കഥയറിയാതെയെന്‍റെയീ കന്നിയാട്ടത്തിനായ്‌-
കടുംക്കണ്ണാല്‍ കോട്ടം വിധിച്ചോരേ . . .
കണ്ടു വിരളുക നിങ്ങളീ കരും കത്തി വേഷം . 

Wednesday, October 5, 2011

എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ ഒരു രാത്രി


രാത്രിയില്‍ പുസ്തകമെടുത്ത് വായന തുടങ്ങിയപ്പോഴേക്കും
ഉറങ്ങി വീഴാന്‍ തുടങ്ങി . . .
പിന്നെ,
ന്യൂട്ടന്റെ കണ്ടുപിടുത്തം ; ഭൂ”ഗുരുത്ത്വാഗര്‍ഷണം”
ശരിയാണെന്നുറപ്പിച്ച് കിടപ്പറയിലേക്ക് നീങ്ങി.
നനഞ്ഞ കാറ്റില്‍ ജനലഴികള്‍ക്കിടയിലൂടെ
വഴിവിളക്ക്‌ വിളിച്ചോദി ,
വരൂ . . 
ഞാന്‍ നിന്നെ അടുത്ത ‘കലാം’ ആക്കാം.
വേണ്ടന്നു കൊഞ്ഞനം കുത്തി മുറിയിലെ ലൈറ്റ് അണച്ചപ്പോള്‍,
മനസ്സില്‍ ഹെലെന്‍ കെല്ലെര്‍ വന്നു മന്ത്രിച്ചു,
“എല്ലാവരും ഉറങ്ങുമ്പോള്‍ ഞാന്‍ ഉറങ്ങാതിരിക്കുകയായിരുന്നു”
അവസാനം ഇവരില്‍ നിന്നോക്കെയോടി പുതപ്പിനടിയില്‍ ചുരുണ്ട്പ്പോഴോ?
ഉറക്കം മുഖം തിരിച്ചു മാറിക്കിടക്കുന്നു.

Monday, September 19, 2011

കവിത


അന്നോരാ സന്ധ്യയില്‍,
എന്‍ ചാരുകസേരക്കടുത്ത്, ഉമ്മറപ്പടിയില്‍
അവള്‍ വന്നിരുന്നു, കവിത . . . ..
ഒരു നേര്‍ത്ത തേങ്ങലോടെ തന്‍ കഥ പറയുവാന്‍ തുടങ്ങി.
കാട്ടില്‍ ജനിച്ചു ,  കാടര്‍ വളര്‍ത്തി.
നാട്ടില്‍ പഠിച്ചു , പരിഷ്കൃതയായി.
എഴുത്താണിയില്‍ നിന്ന് പേനയിലെത്തിയപ്പോള്‍
മെലിഞ്ഞു സുന്ദരിയായി.
നോക്കാന്‍ പേടി തോന്നുന്ന 'തടിച്ച സമൃദ്ധ' ശരീരം കളഞ്ഞ്,
ആരുടേയും കണ്ണുടക്കുന്ന 'മെലിഞ്ഞ' ഒന്ന് സ്വന്തമാക്കി.
കഥയ്ക്കൊടുവില്‍ ഒറ്റ ചോദ്യം,
“ എനിക്കൊരു ജീവിതം നല്‍കുമോ ? ”
വീണ്ടും 'ശോഷിച്ചുണങ്ങാന്‍' മടിയില്ലെങ്കില്‍
കൂടിക്കൊളാന്‍ പറഞ്ഞു ഞാന്‍.
ഇന്ന് മെലിഞ്ഞുണങ്ങിയൊരു ഈരടിയായ്‌
അവളെന്‍ തൂലികത്തുമ്പില്‍ പുഞ്ചിരിതൂകി നില്‍ക്കുന്നു. 

Sunday, September 11, 2011

രക്തദാഹി


പ്രണയമേ . . .
ഞാനല്ലലോ നിന്നെ കൊലപെടുത്തിയത്?
എന്നിട്ടും,
നിദ്രാവിഹീന രാത്രികളില്‍ നിന്‍റെ പ്രേതം,
എന്തിനെന്‍റെ ഓര്‍മ്മയുടെ പിന്‍ ഗളത്തില്‍
ദൃമ്ഷ്ടയിറക്കുന്നു?

പ്രണയം


ബാല്യത്തില്‍,
അവളുടെ കുപ്പിവളക്കൈക്കുള്ളിലെ മഷിത്തണ്ടിന്‍റെ
നനവായിരുന്നു എന്‍റെ  പ്രണയം .
കൌമാരത്തില്‍ ,
പരസ്പരം എല്ലാമറിഞ്ഞിട്ടും പറയാതെ -
മാറ്റിവച്ചൊരാ വാക്കുകളായിരുന്നു എന്‍റെ പ്രണയം.
യൌവനത്തില്‍ ,
അവളുടെ പ്രാരബ്ധത്തിന്‍ വിയര്‍പ്പുത്തുള്ളിയായ്‌
മാറിയെന്‍റെ   പ്രണയം.
വാര്‍ദ്ധക്യത്തില്‍ ,
അവള്‍ ചുണ്ടോടു ചേര്‍ത്തോരാ ഗുളികത്തുംബി-
ലുറങ്ങിയെന്‍റെ  പ്രണയം.
അവസാനം പട്ടടയില്‍ എരിഞ്ഞടങ്ങുബോള്‍,
അവള്‍ തന്‍ കണ്ണില്‍നിന്നുതിര്‍ന്നു വീണോരാ -
അശ്രുബിന്ധുവില്‍ എന്‍റെ പ്രണയം മരിക്കുന്നു.